SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

തെക്കൻ കുരിശുമലയിൽ വൻ ഭക്തജനതിരക്ക്

vld-2

വെള്ളറട: തെക്കൻ കുരിശുമലയിൽ വൻ ഭക്തജന തിരക്ക്.തീർത്ഥാടനത്തിന്റെ ആറാം ദിവസമായ ഇന്നലെയും രാപകൽ ഭേദമില്ലാതെ മലകയറാനെത്തുന്ന തീർത്ഥാടകരുടെ പ്രവാഹമായിരുന്നു.വേനൽ ചൂടിനെപോലും അവഗണിച്ചാണ് കുത്തനെയുള്ള മല കയറാൻ വിശ്വാസികൾ എത്തുന്നത്.സംഗമവേദിയിലും ആരാധന ചാപ്പലിലും നെറുകയിലും നടന്ന വിവിധ ശുശ്രൂഷകൾക്ക് ഡോ.മനോഹിയം സേവ്യർ,ഫാ.സുജിൻ.എസ്.ജോൺസൺ,ഫാ.തോമസ് ശൗര്യം കുഴിയിൽ,ഫാ.ആന്റണി തറക്കുന്നേൽ,മേജർ ടി.ഇ.സ്റ്റീഫൻസൺ,ഫാ.വിജിൻ.എസ്.ആഞ്ചലോസ്,ഫാ.വിപിൻരാജ് തുടങ്ങിയവർ നേതൃത്വം നൽകി. നെയ്യാറ്റിൻകര സെന്റ് വിൻസെന്റ്.ഡി.പോൾ സൊസൈറ്റി രൂപത സെൻട്രൽ കൗൺസിലിന്റെ നേതൃത്വത്തിൽ വിൻസെൻഷ്യൻ തീർത്ഥാടന സംഗമവും നടന്നു.കൂതാളി ക്രിസ്തുരാജ കുരിശടിമുതൽ കുരിശുമലയിലേക്ക് കുരിശിന്റെ വഴി പ്രാർത്ഥനയും സംഗമവേദിയിൽ രൂപത പ്രസിഡന്റ് അഡ്വ.പി.സി.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം ഫാ.ക്ളീറ്റസ് ഉദ്ഘാടനം ചെയ്തു.ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥന ശുശ്രൂഷയ്ക്ക് എം.മാത്യൂസ് മോർ സൽവാനോസ് എപ്പിസ്കോപ്പ നേതൃത്വം നൽകി.തുടർന്ന് കുഴിത്തുറ രൂപത മെത്രാൻ ഡോ.ആൽബർട്ട് അനസ്താസ് മുഖ്യകാർമ്മികത്വം വഹിച്ചു.തുടർന്ന് ക്രിസ്തീയ സംഗീതാർച്ചനയും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL