SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

പാരാഗ്ലൈഡിംഗിലും പാരാസെയിലിംഗിലും പങ്കെടുത്ത് കളക്ടർ

collector1

തിരുവനന്തപുരം: ഉയർന്ന വോട്ടിംഗ് ശതമാനം ലക്ഷ്യമിട്ട് പുതുമയേറിയ സ്വീപ് പ്രചാരണപരിപാടികളുമായി ജില്ലാ കളക്ടർ അനുകുമാരിയും സംഘവും. ആഴക്കടൽ മുതൽ നീലാകാശം വരെ നീളുന്ന പ്രചാരണ പരിപാടികൾക്ക് വലിയ ജനശ്രദ്ധ ലഭിച്ചു. പ്രചാരണ പരിപാടികളുടെ ഭാഗമായി വർക്കല ക്ലിഫിൽ പാരാ ഗ്ലൈഡിംഗും പാപനാശത്ത് പാരാസെയിലിംഗുമാണ് സംഘടിപ്പിച്ചത്. അരമണിക്കൂറോളം കളക്ടർ പാരാ ഗ്ലൈഡിംഗ് നടത്തി. തുടർന്നാണ് പാപനാശത്ത് കളക്ടറും സംഘവും പാരാസെയിലിംഗ് നടത്തിയത്. വോട്ടിംഗിന്റെ ശക്തി ഓരോ വോട്ടറും തിരിച്ചറിയണമെന്നും ഏപ്രിൽ 9ന് എല്ലാവരും പോളിംഗ് സ്റ്റേഷനിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. സ്വീപ്പ് ജില്ലാ കോർഡിനേറ്ററും അസിസ്റ്റന്റ് കളക്ടറുമായ ഡോ. ശിവശക്തിവേൽ,വർക്കല റിട്ടേണിംഗ് ഓഫീസർ കബനി.സി തുടങ്ങിയവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL