
തിരുവനന്തപുരം: കുമാരപുരം അവിട്ടം റസി.അസോസിയേഷന്റെ വാർഷികത്തിൽ ഡയറക്ടറിയുടെ പ്രകാശനം ഗൗരീശപട്ടം വാർഡ് കൗൺസിലർ അഡ്വ.പാർവതിയും സാഹിത്യകാരൻ കാര്യവട്ടം ശ്രീകണ്ഠൻ നായരും ചേർന്ന് നിർവഹിച്ചു. വി.രാമചന്ദ്രൻപിള്ള അദ്ധ്യക്ഷനായി. കെ.ബി.സുരേഷ്കുമാർ, എം.ശരത്ചന്ദ്രൻ, ആർ.പ്രസന്നകുമാർ, ജിത്തു കെ.നായർ, ടോൾസൻ പി.ജോസഫ്,ബാബു.പി.എസ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ആദര സമർപ്പണവും കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
