SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

അമീർ സുഹൈലിന് ജർമ്മൻ സ്‌കോളർഷിപ്പ്

ameer

തിരുവനന്തപുരം: കേരള യൂണിവേഴ്സി​റ്റി ജർമ്മൻ വിഭാഗം പി.ജി. രണ്ടാം സെമസ്​റ്റർ വിദ്യാർത്ഥി അമീർ സുഹൈലിന് ജർമ്മൻ സർക്കാരിന്റെ ജർമ്മൻ അക്കാഡമിക് സർവീസ് നൽകുന്ന സമ്മർ പ്രോഗ്രാം സ്‌കോളർഷിപ്പ് ലഭിച്ചു. യൂണിവേഴ്സി​റ്റി ജർമ്മൻ വിഭാഗത്തിൽ കഴിഞ്ഞ ഒക്ടോബറിൽ നടന്ന ഓൺലൈൻ പരീക്ഷയിലൂടെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള യോഗ്യത സുഹൈൽ നേടിയിരുന്നു. ലുഡ്വിഗ് മാസ്‌ക്സിമിലിൻ യൂണിവേഴ്സി​റ്റി മ്യൂണിക്ക് ആഗസ്റ്റിൽ നടത്തുന്ന കോഴ്സിൽ അമീർ സുഹൈലിന് പങ്കെടുക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL