SignIn
Kerala Kaumudi Online
Tuesday, 19 May 2026 8.08 AM IST

കലാസാഹിത്യമത്സരം

ബാലരാമപുരം: മംഗലത്തുകോണം കാട്ടുനടശ്രീഭദ്രകാളിദേവീക്ഷേത്രത്തിൽ തൂക്ക മഹോത്സവത്തോടനുബന്ധിച്ച് കലാസാഹിത്യ മത്സരം ഇന്നും നാളെയുമായി നടക്കും.എൽ.കെ.ജി,​യു.കെ.ജി,​എൽ.പി,​യു.പി,​എച്ച്.എസ്,​പ്ലസ് ടു,​കോളേജ്,​പൊതുവിഭാഗം എന്നീ കാറ്റഗറികളിലാണ് മത്സരം,ദൈവദശകം,​ശിവപ്രസാദ പഞ്ചകം,​കാളീനാടകം,​ഭദ്രാള്യഷ്ടകം എന്നീ ഗുരുദേവ കൃതികളെ ആസ്പദമാക്കിയാണ് സാഹിത്യമത്സരം.മഹാകവി കുമാരനാശാൻ,​ശ്രീനാരായണ ഗുരുവും കേരള നവോത്ഥാനവും,​ശ്രീനാരായണഗുരുദേവ കൃതികൾ എന്നിവയെ ആസ്പദമാക്കിയാണ് പ്രസംഗ മത്സരം. ശ്രീനാരായണ ഗുരുദേവൻ ജീവചരിത്രം,​ഗുരുവചനങ്ങൾ,​ഗുരുകൃതികൾ എന്നിവയാണ് ക്വിസ് മത്സര വിഷയങ്ങൾ. ലളിതഗാനം,​ചിത്രരചന,​ഭക്തിഗാനാലപനം എന്നിവയും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL