SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.57 AM IST

ഉയർത്തെഴുന്നേറ്റ് പാലോട്ടെ സർക്കാർ ആതുരാലയം

പാലോട്: ഗ്രാമീണ ആദിവാസി മേഖലയുടെ ആശ്രയമായ പാലോട് സർക്കാർ ആശുപത്രിയിലെ പ്രതിസന്ധികൾക്ക് പൂർണമായല്ലെങ്കിലും പരിഹാരമാകുന്നു. ഡോക്ടർമാരുടെ കുറവിന് പരിഹാരമായിട്ടുണ്ട്. മെഡിക്കൽ ഓഫീസർ ഉൾപ്പെടെ അഞ്ചു ഡോക്ടർമാരുടെ സേവനവും ഗൈനക്കോളജി ഡോക്ടറുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

കൂടാതെ എൻ.ആർ.എച്ച്.എമ്മിൽ നിന്നും രണ്ട്, ബ്ലോക്ക് പഞ്ചായത്തിൽ നിന്നും രണ്ട് ഡോക്ടറുടേയും സേവനം ഉറപ്പാക്കി.നിലവിൽ 9 ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാത്രിയിലും ഡോക്ടറുടെ സേവനം ഉറപ്പാക്കി.കൂടാതെ സർക്കാർ ഇ-ഹെൽത്ത് പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ലാബ് നവീകരണത്തിനായ് രണ്ടു ലക്ഷം രൂപയും അനുവദിച്ചു.

ത്രിതല പഞ്ചായത്തുകളുടെ ഫണ്ടിൽ നിന്ന് രണ്ട് കോടിയോളം ചെലവഴിച്ച് ആധുനിക സൗകര്യങ്ങൾ പൂർത്തീകരിച്ച ആശുപത്രിയാണ് പാലോട്ടേത്. എക്സറേ യൂണിറ്റ്, മെഡിക്കൽ ലാബ് എന്നിവ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഡി അഡിക്ഷൻ യൂണിറ്റും പാലിയേറ്റീവ്

കെയറും പൂർണ തോതിലാക്കണം

ഡി-അഡിക്ഷൻ യൂണിറ്റ്, പാലിയേറ്റിവ് കെട്ടിടം, കുട്ടികളുടെ ചികിത്സാ വിഭാഗം, പുരുഷൻമാരുടെ വാർഡ്, അടിസ്ഥാന സൗകര്യം എന്നിവയുടെ നിർമ്മാണവും നവീകരണ പ്രവർത്തനങ്ങളും കോടികൾ ചെലവഴിച്ച് പൂർത്തിയാക്കിയെങ്കിലും പൊതുജനങ്ങൾക്ക് ഇതിന്റെ ഗുണം നാളിതുവരെയും ലഭ്യമല്ല. ഡി അഡിക്ഷൻ യൂണിറ്റും പാലിയേറ്റീവ് കെയർ യൂണിറ്റും പ്രവർത്തന സജ്ജമായെങ്കിലും ഡോക്ടർമാരുടെയും മറ്റ് ടെക്നീഷ്യൻമാരുടെയും കുറവുള്ളതിനാൽ പ്രവർത്തനം പൂർണ തോതിലായിട്ടില്ല.108 ഉൾപ്പടെ രണ്ട് ആംബുലൻസുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

നായ്ക്കളുടെ കടിയേൽക്കുന്നവർക്കുള്ള ചികിത്സാ സൗകര്യങ്ങളും ആശുപത്രിയിൽ സജ്ജമാണ്. ഗ്രാമീണ മേഖലയിലെ നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകൾ പൂർണ്ണമായും പനവൂർ, പാങ്ങോട്, വിതുര പഞ്ചായത്തുകളിലെ ആളുകൾ ഭാഗികമായും ആശ്രയിക്കുന്ന ആശുപത്രിയാണ് പാലോട്ടേത്.

നിർമ്മാണം പൂർത്തിയായവ

ഡി-അഡിക്ഷൻ യൂണിറ്റ് നിർമ്മാണം-38ലക്ഷം,

പാലിയേറ്റിവ് കെട്ടിടനിർമ്മാണം- 30 ലക്ഷം,

ഡിജിറ്റൽ എക്സ്റേ യൂണിറ്റ് -35 ലക്ഷം,

കുട്ടികളുടെ ചികിത്സാ വിഭാഗ നവീകരണം - 50 ലക്ഷം,

പുരുഷൻമാരുടെ വാർഡ് നവീകരണം-8.51000,

അടിസ്ഥാന സൗകര്യ നവീകരണം-1.5 ലക്ഷം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL