SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

വോട്ടർമാരുടെ മനസ് കീഴടക്കാൻ സ്ഥാനാർത്ഥികൾ

murali

വെഞ്ഞാറമൂട്: പരസ്യപ്രചാരണത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ വോട്ടർമാരുടെ മനസ് കീഴടക്കാൻ വാമനപുരത്ത് മുന്നണികളും സ്ഥാനാർത്ഥികളും.ഇതുവരെയും എത്താത്തയിടങ്ങളിൽ സാന്നിദ്ധ്യമറിയിക്കാൻ ഓടിയെത്തുന്ന സ്ഥാനാർത്ഥികൾ ഓരോകേന്ദ്രങ്ങളിലും പരമാവധി വോട്ടർമാരെ നേരിൽ കാണുന്നതിനുള്ള ശ്രമത്തിലാണ്.

ഇന്ന് വാദ്യാഘോഷങ്ങളുടെ അകമ്പടിയെോടെ കൊട്ടിക്കലാശം കളറാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ.മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ കൊട്ടിക്കലാശത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങി.

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡി.കെ.മുരളി കഴിഞ്ഞ ദിവസം ഉച്ചവരെ പൊൻമുടിയിൽ തോട്ടം തൊഴിലാളികളെയും,ആദിവാസി മേഖലകളിലും പര്യടനം നടത്തി വോട്ടഭ്യർത്ഥിച്ചു.ഉച്ചയ്ക്കുശേഷം പെരിങ്ങമ്മലയിൽ നിന്നാരംഭിച്ച റോഡ് ഷോയിൽ പങ്കെടുത്തു.

യു.ഡി.എഫ് സ്ഥാനാർത്ഥി സുധീർ ഷാ പുല്ലമ്പാറ പഞ്ചായത്തിൽ പന്തപ്പാവികോണം,കരിച്ച,വട്ടയം,വെള്ളു മണ്ണടി,മലമുകൾ,ബാലൻ പച്ച,കുന്നുമുകൾ,ചക്കക്കാട് മൂഴി,കലുങ്ക് മൂഴി,തേമ്പാമൂട് എന്നിവിടങ്ങളിൽ പര്യടനം നടത്തി.

എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.വേണു കാരണവരുടെ പര്യടനം കഴിഞ്ഞ ദിവസം സെന്റ് മേരീസിൽ നിന്നാരംഭിച്ചു.ഞാറനീലി,തെന്നൂർ,പാലോട്,മടത്തറ,മൈലമൂട്,ഭരതന്നൂർ,നെല്ലിക്കുന്ന്,പാങ്ങോട് എന്നിവിടങ്ങളിൽ സഞ്ചരിച്ച് പുലിപ്പാറയിൽ സമാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL