SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.55 AM IST

വിജയഭേരി മുഴക്കി നേമം

yyyy

നെയ്യാറ്റിൻകര: നേമത്ത് മൂന്ന് മുന്നണി സ്ഥാനാ‌‌ർത്ഥികളും വിജയപ്രതീക്ഷയിൽ.യു.ഡി.എഫ് കൊട്ടിക്കലാശത്തോടനുബന്ധിച്ച് ആരംഭിച്ച ബൈക്ക് റാലി വെള്ളായണി ജംഗ്ഷനെ ഇളക്കിമറിച്ച് കരമനയിലെത്തിയതോടെ ആർപ്പുവിളിയും കതിനാവെടിയുമായി കലാശക്കൊട്ടടങ്ങി.

എൽ.‌ഡി.എഫ് സ്ഥാനാർത്ഥി വി.ശിവൻകുട്ടി ഇന്നലെ രാവിലെ മുതൽ നേമത്തും കരമനയിലും ഗൃഹ സന്ദ‌ർശനം നടത്തി.ഉച്ചകഴിഞ്ഞതോടെ സി.പി.എം പ്രവർത്തക‌ർ ഭരണത്തുട‌ർച്ചയുടെ കാഹളം മുഴക്കി കൊട്ടിക്കലാശത്തിനെത്തി.നിശ്ചിത സമയത്ത് തന്നെ പൊലീസ് നിർദ്ദേശം വന്നതോടെ ആർപ്പുവിളികളും വിജയാരവവും അവസാനിപ്പിച്ചു.

എൻ.‌ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ - കാരയ്ക്കാമണ്ഡപം കൈമനം,വെള്ളായണി,പൂജപ്പുര എന്നിവിടങ്ങളിൽ പ്രചാരണത്തിനിറങ്ങി.തിരുവല്ലം ജംഗ്ഷനിൽ വിജയഭേരി മുഴക്കി കൊട്ടിക്കലാശം നടത്തി.

എൽ.‌ഡി.എഫ് സ്ഥാനാർത്ഥി വി.ശിവൻകുട്ടി ഇന്നലെ പുലർച്ചെ സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചു. കരമന,തിരുവല്ലം,വെള്ളായണി ഭാഗങ്ങളിലായിരുന്നു പ്രധാനമായും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. കരമന ജംഗ്ഷനിൽ സി.പി.എം പ്രവർത്തകരുടെ പടുകൂറ്റൻ ബൈക്ക് റാലിയോടെ കൊട്ടിക്കലാശം പടക്കം പൊട്ടിക്കലും ആർപ്പുവിളിയുമായി സമാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL