SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

മൃഗശാലയിലെ അന്തേവാസികളെ കൂളാക്കാൻ 'റെയിൻ ഗൺ'

തിരുവനന്തപുരം: ​കനത്തച്ചൂടിൽ മൃഗശാലയിലെ അന്തേവാസികളെ കൂളാക്കാൻ,പുത്തൻ പദ്ധതിയുമായി അധികൃതർ.പൊള്ളുന്ന വെയിലിൽ മൃഗങ്ങൾക്ക് ആശ്വാസമേകാനായി റെയിൻ ഗൺ എന്ന കൃത്രിമ മഴ കൊണ്ടുവരാനാണ് അധികൃതരുടെ പ്ലാൻ.കാടിന്റെ തണുപ്പ് കൃത്രിമമായി സൃഷ്ടിക്കുന്ന ഈ സംവിധാനം മൃഗശാലയിലെ വേനൽക്കാല കാഴ്ചകളെ കൂടുതൽ സജീവമാക്കുകയും,മൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുമെന്ന് അധികൃതർ പറയുന്നു.

ചൂട് കൂടുമ്പോൾ മൃഗങ്ങൾ ഭക്ഷണം കഴിക്കാൻ മടിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യും.ഇതെല്ലാം ഒഴിവാക്കാൻ പദ്ധതി വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.

സാധാരണ പൈപ്പിലൂടെ വെള്ളം ഒഴിക്കുമ്പോൾ അത് തറയിലാണ് വീഴുന്നത്. എന്നാൽ റെയിൻ ഗൺ വായുവിനെയാണ് ആദ്യം തണുപ്പിക്കുന്നത്.അതോടെ മൃഗങ്ങളും കൂളാകും.പദ്ധതി ഉടൻ നടപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു.

 എന്താണ് റെയിൻ ഗൺ

പറമ്പിലൊക്കെ വെള്ളം നനയ്ക്കാൻ ഉപയോഗിക്കുന്ന സ്പ്രിംഗ്ലറുകളുടെ മറ്റൊരു സൂപ്പർ പവർ പതിപ്പാണിത്. ഒരു വലിയ പീരങ്കിയിൽ നിന്നെന്നപോലെ വെള്ളം ചീറ്റുകയും അത് അന്തരീക്ഷത്തിൽവച്ച് ചിതറി മഴത്തുള്ളികളായി താഴേക്ക് വീഴുകയും ചെയ്യും.ഒരു റെയിൻ ഗൺ ഉപയോഗിച്ച് ഏകദേശം 50 മീറ്റർ ദൂരത്തിൽ വരെ മഴ പെയ്യിക്കാം.

ഈ സംവിധാനം എത്രയും പെട്ടെന്ന് നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.

ഡോ.നികേഷ് കിരൺ,

വെറ്ററിനറി ഡോക്ടർ, മൃഗശാല

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL