SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.38 AM IST

നിയമസഭയിൽ എൻ.ഡി.എ നിർണ്ണായക ശക്തിയാകും: വി.മുരളീധരൻ

കഴക്കൂട്ടം : കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിക്കുന്നതാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പെന്ന് മുൻ കേന്ദ്രമന്ത്രിയും കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ വി.മുരളീധരൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയിൽ എൻ.ഡി.എ നിർണ്ണായക ശക്തിയാകും. 2047ൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കണമെന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം സാക്ഷാത്കരിക്കാനും കേരളത്തെ വികസനത്തിന്റെ പാതയിലേക്ക് നയിക്കാനും തിരഞ്ഞെടുപ്പ് ഫലം കാരണമാകും. കഴക്കൂട്ടം ഉൾപ്പെടെയുള്ള നിരവധി മണ്ഡലങ്ങളിൽനിന്ന് എൻ.ഡി.എ സ്ഥാനാർത്ഥികൾ വിജയിച്ച് നിയമസഭയിൽ എത്തുമെന്ന കാര്യത്തിൽ സംശയമില്ലെന്നും മുരളീധരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL