
തിരുവനന്തപുരം: ശ്രീസ്വാതി തിരുനാൾ സംഗീത സഭയുടെ നേതൃത്വത്തിൽ നൽകുന്ന ഗായകരത്നം പുരസ്‌കാരത്തിന് വീണാ വാദക പ്രൊഫ.എസ്.രുഗ്മിണി ഗോപാലകൃഷ്‌ണൻ അർഹയായി.കലാശ്രേഷ്ഠ അവാർഡിന് കർണാടക സംഗീതജ്ഞൻ പ്രൊഫ.പൊൻകുന്നം രാമചന്ദ്രൻ,മൃദംഗവിദ്വാൻ ചേർത്തല എ.കെ.രാമചന്ദ്രൻ,നാടകരചയിതാവും സംവിധായകനുമായ പ്രൊഫ.ജി.ഗോപാലകൃഷ്‌ണൻ എന്നിവരും അർഹരായി.മേയ് 7ന് വൈകിട്ട് 5.30ന് കോട്ടയ്ക്കകം ശ്രീകാർത്തിക തിരുനാൾ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ കൈമാറുമെന്ന് സംഗീതസഭ സെക്രട്ടറി ഇ.വേലായുധൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |