
ശംഖുംമുഖം: കടലാക്രമണത്തിൽ വീടുകൾ നഷ്‌ടമായവരെ ബീമാപള്ളിയിൽ ആകാശവാണി നിലയം നിന്നിരുന്ന സ്ഥലത്ത് ഫ്ളാറ്റുകൾ നിർമ്മിച്ച് പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു. ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന ധർണ സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. ബീമാപള്ളി റഷീദ്,അബ്ദുൽ ജബ്ബാർ,ഹലീൽ റഹ്മാൻ,അട്ടക്കുളക്കര ഷംസുദീൻ ഹാജി,ഷാൻ ബീമാപള്ളി,ടി.ബഷീർ,ഫ്രാൻസിസ് ആൽബർട്ട് അസീസി,കലാപ്രേമി മാഹിൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
