SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

നദികളും കിണറുകളും വറ്റുന്നു, ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാക്കനി

photo

നെടുമങ്ങാട്: താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. വാമനപുരം നദിയിലും കരമനയാറ്റിലും കിള്ളിയാറിലും നീരൊഴുക്ക് കുറയുന്നതാണ് പ്രതിസന്ധിക്ക് കാരണം.ഈ നദികളെ ആശ്രയിച്ച് ചെറുതും വലുതുമായ നൂറ്റൻപതോളം ശുദ്ധജല വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നെടുമങ്ങാട് മുനിസിപ്പാലിറ്റിയും പനവൂർ,ആനാട്,അരുവിക്കര,കരകുളം, ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തുകളുണ് ശുദ്ധജല ക്ഷാമത്തിന്റെ പിടിയിൽ.

പനവൂർ പഞ്ചായത്തിലെ പേരയം, പുല്ലാമല ഉന്നതി,കോതകുളങ്ങര,വഞ്ചുവം,വെങ്കിട്ടക്കാല,മെ‍ാട്ടക്കാവ്, ആട്ടുകാൽ,പൂവക്കാട്,ഏരുമല,കുളപ്പാറ,കെ‍ാച്ചുപാലോട് തുടങ്ങിയ പ്രദേശങ്ങളിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് വാഹനങ്ങളിലാണ് ജനങ്ങൾ കുടിവെള്ളം സംഭരിക്കുന്നത്.വേനൽ കടുത്തതോടെ കിണറുകൾ വറ്റിയതാണ് നാട്ടുകാർക്ക് തിരിച്ചടിയായത്.

ജലവിതരണം വല്ലപ്പോഴും

പൈപ്പ് ലൈനുകളിലൂടെ വല്ലപ്പോഴുമാണ് ജലവിതരണം. മുൻപ് 10ദിവസത്തിലെ‌ാരിക്കൽ ജലവിതരണം നടത്തുമായിരുന്നെങ്കിലും ഇപ്പോൾ നിശ്ചലമാണ്.പൂവക്കാട്, അജയപുരം പ്രദേശങ്ങളിൽ കുറച്ച് നാളുകൾക്ക് ശേഷം വോട്ടെടുപ്പിന്റെ തലേദിവസമാണ് പൈപ്പ് ലൈനിലൂടെ ജലം എത്തിയത്. അതും രണ്ടു ദിവസം മാത്രം.ഒരാഴ്ച മുൻപ് വൈകിട്ട് മഴ ലഭിച്ചതിനെ തുടർന്ന് ആറ്റിൽ ചെറിയ തോതിൽ നീരൊഴുക്ക് ആരംഭിച്ചെങ്കിലും കിണറുകളിൽ ജലത്തിന്റെ അളവ് ഓരോ ദിവസം കഴിയുന്തോറും താഴുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL