SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

ഇടമലക്കുടിയിൽ വീണ്ടും റേഷൻ തട്ടിപ്പ്

തിരുവനന്തപുരം: ഇടുക്കി ദേവികുളം താലൂക്ക് പരിധിയിലെ ഇടമലക്കുടിയിൽ റേഷൻ തട്ടിപ്പ് തുടർക്കഥ. രണ്ടുവ‌ർഷം മുമ്പും ഇവിടെ തട്ടിപ്പ് നടന്നിരുന്നു. സിവിൽ സപ്ലൈസ് കമ്മിഷണർക്ക് ഇടുക്കി ജില്ലാ സപ്ലൈ ഓഫീസർ നൽകിയ റിപ്പോർട്ടിലണ് ഈ വിവരമുളളത്.

സൊസൈറ്റിക്കുടി, വെള്ളവരക്കുടി എന്നീ കടകളിലായി 68,671 കിലോഗ്രാം റേഷൻ സാധനങ്ങളുടെ തട്ടിപ്പാണ് ഇത്തവണ നടന്നത്.

സിവിൽ സപ്ലൈസ് വിജിലൻസ് ഓഫീസർ കെ.അജിത് കുമാറിന്റെ നേതൃത്വത്തിൽ അഞ്ചംഗ സ്‌പെഷ്യൽ സ്‌ക്വാഡ് ഇടമലക്കുടിയിലെത്തി പരിശോധന ആരംഭിച്ചു. ജില്ലയിലെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിച്ച് രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാനും കമ്മിഷണർ നിർദ്ദേശിച്ചു. തട്ടിപ്പ് നടത്തിയ ആൾക്ക് വീണ്ടും റേഷൻ വിതരണച്ചുമതല എങ്ങനെ ലഭിച്ചു എന്നതും അന്വേഷിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL