തിരുവനന്തപുരം: ശ്രീസ്വാതി തിരുനാൾ സംഗീത സഭാ വാർഷികവും സ്വാതി തിരുനാളിന്റെ 213-ാമത് ജയന്തിയും മേയ് ഒന്നു മുതൽ ഏഴു വരെ കോട്ടയ്ക്കകം കാർത്തിക തിരുനാൾ തീയേറ്ററിൽ നടക്കും.ഗായകൻ പ്രൊഫ.പി.ആർ.കുമാര കേരള വർമ്മ ഉദ്ഘാടനം ചെയ്യും.7ന് വൈകിട്ട് 6ന് പൂയം തിരുനാൾ ഗൗരി ബായി അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്യും.തുടർന്ന് പ്രൊഫ.എസ്.രുഗ്മിണി ഗോപാലകൃഷ്ണന് ഗായകരത്ന പുരസ്കാരവും പ്രൊഫ.പൊൻകുന്നം രാമചന്ദ്രൻ,ചേർത്തല എ.കെ.രാമചന്ദ്രൻ,പ്രൊഫ.ജി.ഗോപാലകൃഷ്ണൻ എന്നിവർക്ക് കലാശ്രേഷ്ഠ അവാർഡുകൾ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |