
കല്ലമ്പലം: പാരിപ്പള്ളി സമന്വയ ലഹരി മോചനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വർക്കല എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ വിവിധയിടങ്ങളിൽ ലഹരി വിരുദ്ധ പ്രചാരണം ആരംഭിച്ചു.കല്ലമ്പലം ജഗ്ഷനിലിൽ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സാന്നിദ്ധ്യത്തിൽ വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിഷ്ണു ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്തു. സമന്വയ ലഹരിവിമോചന കേന്ദ്രം പ്രോജക്ട് ഡയറക്ടർ എസ്.അനിൽകുമാർ, പിയർ എഡ്യൂക്കേറ്റർ അരുൺ ശിവം, കൗൺസിലർമാരായ അജീഷ്, ഗാഥ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |