
തിരുവനന്തപുരം: തൊഴിലാളി വിഭാഗങ്ങളെ കോർപ്പറേറ്റുകളുടെ അടിമകളാക്കി മാറ്റാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ പറഞ്ഞു. കേരള തയ്യൽ തൊഴിലാളി കോൺഗ്രസ് സംഘടിപ്പിച്ച മേയ്ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.ജയരാമൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സിബിക്കുട്ടി ഫ്രാൻസിസ്,മുത്തുസ്വാമി,ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |