SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

ആഹ്ലാദ പ്രകടനത്തിനിടെ വാമനപുരത്ത് എൽ.ഡി.എഫ്- യു.ഡി.എഫ് സംഘർഷം

വെഞ്ഞാറമൂട്: ആഹ്ലാദ പ്രകടനത്തിനിടെ വാമനപുരം കളമച്ചൽ ജംഗ്ഷന് സമീപം എൽ.ഡി.എഫ് ,യു.ഡി.എഫ് സംഘർഷം. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

യു.ഡി.എഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം കടന്നുപോകുന്നതിനിടെ പഞ്ചായത്ത് അംഗത്തിന്റെ വീടിനു സമീപത്ത് എത്തിയപ്പോൾ റോഡിൽ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിലെത്തുകയായിരുന്നു. പരിക്കേറ്റ നാലുപേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബോർഡുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഇവിടെ വാക്കുതർക്കവും സംഘർഷവും നടന്നിരുന്നു. ഇതിന്റെ തുടർച്ചയാണിതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL