
തിരുവനന്തപുരം: കലാകാരന്മാരുടെ സംഘടനയായ നന്മയുടെ നെയ്യാറ്റിൻകര മേഖല കമ്മിറ്റി സംഘടിപ്പിച്ച 'ബാലയരങ്ങ്'ക്യാമ്പ് കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അമരവിള പത്മകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സുരേഷ് ഒഡേസ മുഖ്യാതിഥിയായി. മേഖല സെക്രട്ടറി നെയ്യാറ്റിൻകര മനോജ്,ഡോ.സുരേഷ് മിത്ര,സർഗവനിത ഭാരവാഹി സൂസി തങ്കച്ചൻ, നടൻ തങ്കച്ചൻ,ശ്രീലത,സജേഷ്,അരുൺമോഹൻ,രാജീവൻ പ്രസാദ്,പുളിങ്കുടി സത്യകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കുട്ടികൾക്കായി നാടകം,സിനിമ,ചിത്രരചന,സംഗീതം,സാഹിത്യം,നൃത്തം തുടങ്ങിയ ഇനങ്ങളിൽ ക്ളാസുകളും പരിശീലനവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |