SignIn
Kerala Kaumudi Online
Sunday, 24 May 2026 3.48 AM IST

കാട്ടാൽ മേളയ്ക്ക് തുടക്കം

1

കാട്ടാക്കട: ക്രിസ്ത്യൻ കോളേജ് അങ്കണത്തിൽ കാട്ടാൽ പുസ്തകമേളയ്ക്ക് തുടക്കമായി.മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു.വായനയാണ് ശരിയായ അറിവിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗമെന്ന് മന്ത്രി പറഞ്ഞു.വായനയ്ക്കപ്പുറം സാംസ്കാരിക കേരളത്തിന്റെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന വേദിയായാണ് കാട്ടാൽ മേള മാറിയിരിക്കുന്നതെന്ന് എം.ആർ.ബൈജു എം.എൽ.എ പറഞ്ഞു.ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കാട്ടാൽ പുരസ്കാരം റാപ്പ് ഗായകൻ വേടന് ആലങ്കോട് ലീലാകൃഷ്ണനും മന്ത്രി സി.പി.ജോണും ചേർന്ന് നൽകി.

സംവാദങ്ങൾ,സെമിനാറുകൾ,ചർച്ചകൾ,കലാപരിപാടികൾ,തെരുവ് നാടക മത്സരം,സാംസ്കാരിക സായാഹ്നങ്ങൾ,വിവിധ രുചിവൈവിധ്യങ്ങൾ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

പുസ്തക സ്റ്റാളുകളുടെ ഉദ്ഘാടനം ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിച്ചു.എം.എൽ.എമാരായ എം.ആർ.ബൈജു,സി.കെ.ഹരീന്ദ്രൻ,കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുനിത,ഐ.ബി.സതീഷ്,മുരുകൻ കാട്ടാക്കട,ഡോ.ജെ.ഹരീന്ദ്രൻ നായർ,ഐ.സാജു,ക്രിസ്ത്യൻ കോളേജ് മാനേജർ ജയഡാളി,ജനറൽ കൺവീനർ എ.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL