SignIn
Kerala Kaumudi Online
Thursday, 28 May 2026 4.37 AM IST

തിരുവനന്തപുരം റെയിൽവേ വികസനം ആദ്യഘട്ടം ഈ വർഷം

aa

 നടപടികൾ അതിവേഗമെന്ന് റെയിൽവേ അധികൃതർ

തിരുവനന്തപുരം: തലസ്ഥാന റെയിൽവേയുടെ നോർത്ത് (നേമം)​ വികസനത്തിന്റെയും പാതയിരട്ടിപ്പിക്കലിന്റെയും നിർമ്മാണപ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ട്.ഇതിന്റെ ഭാഗമായി ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം പൂർത്തിയാകും.ഒപ്പം തിരുവനന്തപുരം കന്യാകുമാരി പാതയിരട്ടിപ്പിക്കൽ ജോലികളും പുരോഗമിക്കുന്നു.

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന വികസനം 2027 മാർച്ചോടെ പൂർത്തിയാക്കാനാണ് റെയിൽവേയുടെ തീരുമാനം.ആദ്യഘട്ടം പൂർത്തിയായാൽ ട്രെയിനുകൾ പുതിയ ട്രാക്കിലൂടെയാകും കടത്തിവിടുക.തുടർന്ന് നിലവിലെ ട്രാക്ക് ഉയർത്തുന്ന പ്രവർത്തനങ്ങൾ ആരംഭിക്കും.

നിർമ്മാണം പുരോഗമിക്കുന്നു

കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് രണ്ടാം പാളത്തിനായി നേമം മുതൽ സ്റ്റുഡിയോ റോഡ് വരെ ചല്ലി നിരത്തി കോൺക്രീറ്റ് കട്ടികൾ വച്ച് പാളമൊരുക്കുന്ന ജോലികളാണ് നടക്കുന്നത്. ടെർമിനലിന്റെ ഭാഗമായുള്ള പണി പൂർത്തിയായ രണ്ട് പിറ്റ്‌ലൈനുകളിൽ റെയിൽ ഇടുന്ന ജോലികൾ തുടങ്ങും. തിരുവനന്തപുരം മുതൽ നേമം വരെയുള്ള ആദ്യ റീച്ചും ടെർമിനൽ നിർമ്മാണവും പൂർത്തിയായാൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തീവണ്ടികളുടെ തിരക്ക് കുറയ്ക്കാനും അറ്റകുറ്റപ്പണികൾക്കും വൃത്തിയാക്കലുകൾക്കും നേമത്തെ ആശ്രയിക്കാൻ കഴിയും.

 നാഗർകോവിൽ മുതൽ തിരുവനന്തപുരം വരെ പാത ഇരട്ടിപ്പിക്കലിന് 1000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.നാഗർകോവിൽ തിരുവനന്തപുരം മൂന്നാംപാത നിർമ്മിക്കുന്നതിനുള്ള സർവേ നടപടികളും ആരംഭിച്ചിട്ടുണ്ട്.

പഴയ നേമം

ആധുനിക റെയിൽ ഹബ്

തിരുവനന്തപുരം നോർത്ത് സ്റ്റേഷന്റെ വികസനം പൂർത്തിയാകുമ്പോൾ ഇവിടം ആധുനിക റെയിൽ ഹബായി മാറും.മൂന്ന് ഘട്ടങ്ങളുടെയും നിർമ്മാണം പൂർത്തിയാകുമ്പോൾ 2 പിറ്റ് ലൈൻ, 3സ്റ്റേബ്ലിംഗ് ലൈൻ,4 പ്ലാറ്റ്‌ഫോം,എല്ലാ പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിക്കുന്ന സബ്‌വേ,എസ്‌കലേറ്റർ,ലിഫ്റ്റ്,25,000 ചതുരശ്ര മീറ്റർ പാർക്കിംഗ് ഏരിയ,ഓവർബ്രിഡ്ജ് എന്നിവയോട് കൂടിയ ടെർമിനലായി തിരുവനന്തപുരം നോർത്ത് സ്റ്റേഷൻ മാറും.കരമന - കളിയിക്കാവിള ദേശീയപാതയിൽ നിന്ന് സ്റ്റേഷനിലേക്ക് നേരിട്ടുള്ള റോഡുമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL