SignIn
Kerala Kaumudi Online
Sunday, 31 May 2026 3.18 AM IST

സുഹൃത്തിനെ ഹെൽമറ്റിനടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ്

തിരുവനന്തപുരം: വാഹനത്തിൽ നിന്ന് പണം തട്ടിയെടുത്തത് ചോദ്യം ചെയ്ത സുഹൃത്തിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ പ്രതി ആറുമാസം അധിക തടവ് അനുഭവിക്കണം.

കുന്നത്തുകാൽ ചെറിയകൊല്ല മലയിൻകാവ് മാവുവിള പുത്തൻ വീട്ടിൽ മണിയൻ എന്ന അക്കാനി മണിയനെയാണ് (49) അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. സുഹൃത്ത് കുന്നത്തുകാൽ സ്വദേശി ശാന്തകുമാറിനെയാണ് പ്രതി കൊലപ്പെടുത്തിയത്. 2023 ജൂൺ മൂന്നിനായിരുന്നു സംഭവം.

ശാന്തകുമാറിന്റെ ബൈക്കിൽ നിന്ന് പ്രതി 1800 രൂപ എടുക്കുന്നത് കണ്ടയാൾ ശാന്തകുമാറിന്റെ സഹോദരൻ നന്ദകുമാറിനോട് വിവരം പറഞ്ഞു. ഇക്കാര്യം ശാന്തകുമാറിനോട് പറഞ്ഞതിന് പ്രതി ആദ്യം നന്ദകുമാറിനെ ഹെൽമറ്റ് കൊണ്ട് അടിച്ചു. ചോദ്യം ചെയ്യാനെത്തിയ ശാന്തകുമാറിനെ ഹെൽമറ്റിന് തുടർച്ചയായി അടിച്ചുവീഴ്‌ത്തിയാണ് കൊലപ്പെടുത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഷാജി ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL