
തിരുവനന്തപുരം: പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെയും,വനിതാസാഹിതി ജില്ലാകമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ മാധവിക്കുട്ടി അനുസ്മരണവും സെമിനാറും നടത്തി.വനിതാസാഹിതി സംസ്ഥാന സമിതിയംഗം എസ്.എൻ.സന്ധ്യ മാധവിക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി.'പുതിയ കാലം പുതിയ കഥകൾ' എന്ന വിഷയം പ്രമുഖ കഥാകാരൻ മിഥുൻ കൃഷ്ണ അവതരിപ്പിച്ചു. മുണ്ടശ്ശേരി ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ.എസ്.രാജശേഖരൻ,സെക്രട്ടറി വി.രാധാകൃഷ്ണൻ,വനിതാസാഹിതി ജില്ലാ പ്രസിഡന്റ് പ്രേമലത,സെക്രട്ടറി ഗിരിജ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |