SignIn
Kerala Kaumudi Online
Thursday, 04 June 2026 5.53 AM IST

സാന്ദീപനി സേവാ പുരസ്കാരം

puraskaram

മലയിൻകീഴ്: കാലടി സാന്ദീപനി സേവാ ട്രസ്റ്റിന്റെ ഒമ്പതാമത് സേവാ പുരസ്കാരം മാധവ കവി സംസ്കൃതി കേന്ദ്രത്തിന്റെ പദ്ധതിയായ അന്നദത്തിന്. കാലടി ബോധാനന്ദ ആശ്രമം ഹാളിൽ നടന്ന യോഗത്തിൽ ആദിത്യവർമ്മയിൽ നിന്ന് സംസ്കൃതി കേന്ദ്രം വൈസ് ചെയർമാൻ പി.അനിൽകുമാറും ജനറൽ സെക്രട്ടറി ബി.സുനിൽകുമാറും അവാർഡ് ഏറ്റുവാങ്ങി. പ്രശസ്തിപത്രവും ഫലകവും 10,001 രൂപയുമാണ് പുരസ്കാരം. ട്രസ്റ്റ് ചെയർമാൻ ലിജു.വി.നായർ അദ്ധ്യക്ഷത വഹിച്ചു. അനൂപ്.സി,മോഹനൻ സി.എസ്,കൗൺസിലർ മഞ്ജു.ജി.എസ്,മുരുകൻ.എസ്,രാജു.എസ്, അനവദ്യ.ആർ.നായർ,കൃഷ്ണകുമാർ.കെ,ശാലി.എസ്.ആർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL