SignIn
Kerala Kaumudi Online
Thursday, 04 June 2026 5.53 AM IST

ലഹരിക്കെതിരെ  കരുതൽ യാത്ര

rrrr

നെയ്യാറ്റിൻകര:നെയ്യാറ്റിൻകര സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം,നിംസ് മെഡിസിറ്റി,ഗാന്ധിമിത്ര മണ്ഡലം എന്നിവ സംയുക്തമായി ലഹരിക്കെതിരെ കരുതൽ യാത്ര സംഘടിപ്പിച്ചു.നെയ്യാറ്റിൻകര നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ 8-ാം ഘട്ടത്തിന് തുടക്കം കുറിച്ച് തെളിച്ച ദീപശിഖ,നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.സജു ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ അഡ്വ.ജയചന്ദ്രൻ നായർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.ദേശീയ കായികതാരം ധനുവച്ചപുരം ബാഹുലേയന് കൈമാറി.തുടർന്ന് അജി ബുധന്നൂരിന്റെ നേതൃത്വത്തിൽ കരുതൽ യാത്ര നടന്നു.നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ.ഹീബ ദീപശിഖ ഏറ്റുവാങ്ങി കരുതൽ യാത്രയ്ക്ക് സമാപനം കുറിച്ചു.നെയ്യാറ്റിൻകരയിലെ വിവിധ ഇടങ്ങളിൽ നിംസ് മെഡിസിറ്റിയിലെ വിദ്യാർത്ഥികൾ ലഹരിക്കെതിരെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.ചടങ്ങിന് സജിലാൽ നായർ സ്വാഗതവും പ്രദീപ് മരുതത്തൂർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL