SignIn
Kerala Kaumudi Online
Saturday, 06 June 2026 1.55 AM IST

25 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ ​

praveen

കഴക്കൂട്ടം: തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാൻ കാറിൽ കടത്തുകയായിരുന്ന 25 ചാക്ക് നിരോധിത പുകയില ഉത്പന്നവുമായി യുവാവ് പിടിയിൽ. കൊട്ടിയം മയ്യനാട് ഈഞ്ചവിള വീട്ടിൽ പ്രവീണിനെയാണ് (26) കഴക്കൂട്ടം പൊലീസും സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റുചെയ‌്തത്.

ഇന്നലെ രാവിലെ കഴക്കൂട്ടം മിഷൻ ആശുപത്രിക്ക് സമീപത്തെ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കൊല്ലത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് കാറിൽ വൻതോതിൽ ലഹരിവസ്തുക്കൾ കടത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥർ തന്ത്രപരമായി വളയുകയായിരുന്നു. ​പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ലഹരിവസ്തുക്കളുടെ ഉറവിടം എവിടെയാണെന്നും കണ്ടെത്തുന്നതിനായി കഴക്കൂട്ടം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL