
വിഴിഞ്ഞം: വെള്ളായണി കാർഷിക കോളേജിലെ പരിസ്ഥിതി ദിനാചരണം കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാക്കാമൂല ബിജു ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.സംഗീത.കെ.ജി അദ്ധ്യക്ഷത വഹിച്ചു. എന്റമോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫ.ഡോ.അനൂജ് എസ്.എസ് സ്വാഗതവും ബയോഡൈവേഴ്സിറ്റി ക്ലബ് കോ ഓർഡിനേറ്റർ ഡോ.സഫീർ എം.എം. നന്ദിയും പറഞ്ഞു. സി.സുശാന്ത്,ഫീൽഡ് കോഓർഡിനേറ്റർ സഞ്ജീവ് എസ്.ജെ,പരിസ്ഥിതി പ്രവർത്തകൻ ബിനു പുഞ്ചക്കരി,ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റി അംഗം വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |