
തിരുവനന്തപുരം: ചേന്തി ശ്രീനാരായണസാംസ്കാരിക നിലയം ആജീവനാന്ത അംഗവും മുൻ കമ്മിറ്റി അംഗവുമായിരുന്ന ഉണ്ണിക്കൃഷ്ണൻ നായരുടെ വിയോഗത്തിൽ സാംസ്കാരിക നിലയം അനുശോചിച്ചു.
നിലയം പ്രസിഡന്റ് ജേക്കബ് കെ.ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കൗൺസിലർ എസ്.ലിജു ഉദ്ഘാടനം ചെയ്തു.
എസ്.എൻ.ഡി.പി യോഗം പി.കെ.എസ്.എസ് യൂണിയൻ വൈസ് പ്രസിഡന്റും സാംസ്കാരിക നിലയം രക്ഷാധികാരിയുമായ ചേന്തി അനിൽ,പുളിക്കൽ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് തലനാട് ചന്ദ്രശേഖരൻ നായർ,നിലയം സെക്രട്ടറി ടി.ശശിധരൻ,എസ്.എൻ.ഡി.പി യോഗം കല്ലംപള്ളി ശാഖ സെക്രട്ടറി കെ.സദാനന്ദൻ,നിലയം ജോയിന്റ് സെക്രട്ടറി എസ്.സുനിൽ കുമാർ,വർക്കിംഗ് പ്രസിഡന്റ് എസ്.സനൽ കുമാർ,ട്രഷറർ കെ.സുരേന്ദ്രൻ നായർ,എസ്.ഉത്തമൻ,സി.യശോധരൻ,തോമസ് കെ.വർഗീസ്,സന്തോഷ് ചേന്തി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |