SignIn
Kerala Kaumudi Online
Sunday, 12 July 2026 8.43 AM IST

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ എ.എസ്.ഐ പിടിയിൽ

തിരുവനന്തപുരം: മദ്യപിച്ച് വാഹമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ എ.എസ്.ഐ പിടിയിൽ. പൂന്തുറ സ്‌റ്റേഷനിലെ എ.എസ്‌.ഐ വട്ടിയൂർക്കാവ് മൂന്നാംമൂട് സ്വദേശി അനൂപിനെയാണ് (48) അരുവിക്കര പൊലീസ് അറസ്റ്റുചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 1.30ന് ചെറുകോട് സി.എ.ടി എൻജിനിയറിംഗ് കോളേജിന് സമീപമായിരുന്നു അപകടം.

അനൂപ് അമിതവേഗതയിലോടിച്ച കാർ എതിർദിശയിൽ വന്ന ജീപ്പിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ജീപ്പിൽ യാത്ര ചെയ്തിരുന്ന രാധികയ്ക്ക് പരിക്കേറ്റു. ഇവരെ നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്തുനിന്നും വിളപ്പിൽശാല പൊലീസ് കസ്റ്റഡിയിലെടുത്ത അനൂപിനെ അരുവിക്കര സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ മദ്യപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DDC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL