SignIn
Kerala Kaumudi Online
Tuesday, 09 June 2026 9.02 AM IST

നഗരസഭയിലെ സബ്സിഡി തട്ടിപ്പ്: മുൻ ഇൻഡസ്ട്രീസ് എക്സ്​റ്റൻഷൻ ഓഫീസർ അറസ്റ്റിൽ

praveen

തിരുവനന്തപുരം: നഗരസഭയിൽ ജനറൽ വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയംതൊഴിൽ സംരംഭ പദ്ധതിയിലെ സബ്സിഡിയിൽ ക്രമക്കേട് നടത്തിയ മുൻ ഇൻഡസ്ട്രീസ് എക്സ്​റ്റൻഷൻ ഓഫീസർ അറസ്റ്റിൽ. 3.57 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതോടെയാണ് നിലവിലെ കൊല്ലം താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ കൂടിയായ കാഞ്ഞിരംകുളം സ്വദേശി പ്രവീൺ രാജ് ടി.ആർനെ (37)​വിജിലൻസ് അറസ്​റ്റ് ചെയ്തത്. പ്രതിയെ കോടതിറിമാൻഡ് ചെയ്തു.
2020- 21 സാമ്പത്തിക വർഷം നഗരസഭയിൽ ജനറൽ വിഭാഗത്തിലെ വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള പദ്ധതി വായ്പകൾക്കുള്ള സബ്സിഡിയിലായിരുന്നു ക്രമക്കേട്. സംരംഭക ഗ്രൂപ്പുകൾക്ക് സബ്സിഡി തുക യഥാർത്ഥ ഗുണഭോക്താക്കൾക്ക് നൽകാതെ വ്യാജരേഖകളുണ്ടാക്കി ഈ കേസിൽ മറ്റൊരു പ്രതിയായ സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനത്തിന്റെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. സിന്ധുവിനെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

നഗരസഭയിലെ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിലെ വായ്പാ തുകകളിൽ സബ്സിഡി അനുവദിച്ചതിൽ 24 ലക്ഷത്തിന്റെ ക്രമക്കേട് കാട്ടിയതിലും ദാരിദ്റ്യരേഖയ്ക്ക് താഴെയുള്ള വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിലെ വായ്പാ തുകകളിൽ സബ്സിഡി അനുവദിച്ചതിൽ 1.14 കോടിയുടെ തട്ടിപ്പ് നടത്തിയതിലും പ്രവീൺ പ്രതിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL