SignIn
Kerala Kaumudi Online
Wednesday, 10 June 2026 5.33 AM IST

പാലോട് സർക്കാർ ആശുപത്രിയിലെ മരശിഖരങ്ങൾ വ്യാപകമായി മുറിച്ച് മാറ്റി

photo-1

പാലോട്: ബ്ലോക്ക് പഞ്ചായത്ത് നിയന്ത്രണത്തിലുള്ള പാലോട് സർക്കാർ ആശുപത്രിയിൽ വ്യാപകമായി മരങ്ങളുടെ ശിഖരങ്ങളും തടിയും മുറിച്ചു മാറ്റി. പ്രധാന ആശുപത്രി കെട്ടിത്തിന്റെ ഷീറ്റുകളും ആശുപത്രി ഇടനാഴിയുടെ ഷീറ്റുകളും കഞ്ഞിപ്പുര ഉൾപ്പെട്ട ഭാഗങ്ങൾക്കും കേടുപറ്റി. മോർച്ചറിയോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന പഴയ ആംബുലൻസിന് മുകളിലും ശിഖരങ്ങൾ വീണു. ലാബ് കെട്ടിടത്തിന് മുകളിൽ വീണ ശിഖരങ്ങൾ ഷീറ്റിന് കേടുപാടുകൾ ഉണ്ടാക്കിയിട്ടുണ്ട്. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന കളക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ വ്യാപകമായി മരം മുറി നടന്നത്.

യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ നടന്ന മരംമുറിയിൽ ലക്ഷക്കണക്കിന് തുക ചെലവഴിച്ച് നിർമ്മിച്ച കെട്ടിടങ്ങൾക്കാണ് കേടുപാടുകൾ ഉണ്ടായതെന്നും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പ്രതീഷ് പറഞ്ഞു.

രണ്ട് വർഷങ്ങൾക്ക് മുൻപ് ആശുപത്രി കോമ്പൗണ്ടിൽ നിന്ന മരം വീണ് ഒരാൾ മരിക്കാനിടയായ സംഭവം ഉണ്ടായി. അപകടകരമായി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റേണ്ടതായി വന്നതിനാൽ ശിഖരങ്ങൾ മുറിക്കുന്ന സമയത്ത് ശക്തമായ മഴയായതിനാലാണ് ദിശതെറ്റി ചെറിയ കേടുപാടുകൾ ഉണ്ടായതെന്നും ഇത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ ഓഫീസർ ഡോ.മനോജ് കുമാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL