
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണർ തപോഷ് ബസുമതാരി ഡെപ്യൂട്ടേഷനിൽ എൻ.ഐ.എയിലേക്ക്. 2019 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അസം സ്വദേശിയായ തപോഷ്. സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്,വയനാട്,ഇരിട്ടി എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. വയനാട് ഉരുൾ ദുരന്തകാലത്ത് പൊലീസിന്റെ രക്ഷാദൗത്യങ്ങളുടെ മുൻ നിരയിലുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ പിടികൂടാൻ സി.പി.എം പാളയം ഏരിയാ കമ്മിറ്റി ഓഫീസിൽ പൊലീസ് സംഘവുമായെത്തിയത് തപോഷായിരുന്നു. തപോഷിന് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |