
തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം അരിക്കടമുക്ക് ലെയ്‌നിൽ അച്ഛനെയും മകനെയും ഗുണ്ടാസംഘം ആക്രമിച്ച കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ. ആക്രമണസമയത്ത് മുഖ്യപ്രതി തകരപ്പറമ്പ് കുട്ടൻ എന്ന ശ്യാംകുമാറിനൊപ്പമുണ്ടായിരുന്ന കുടപ്പനക്കുന്ന് സ്വദേശി വട്ടിയൂർക്കാവ് അരുൺ എന്ന അരുണിനെയാണ് (49) വഞ്ചിയൂർ പൊലീസ് പിടികൂടിയത്.
സംഭവശേഷം ഇയാൾ ഒളിവിലായിരുന്നു. തകരപ്പറമ്പ് കുട്ടനെയും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച മാരായമുട്ടം സ്വദേശി പ്ലാച്ചി എന്ന അഖിൽ,വട്ടിയൂർക്കാവ് സ്വദേശി മരുതംകുഴി അമ്പിളി എന്ന സതീഷ്‌കുമാർ എന്നിവരെയും നേരത്തേ അറസ്റ്റുചെയ്തിരുന്നു. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായ രാജേഷ്‌കുമാറിനും മകൻ അഭിനവിനും നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |