SignIn
Kerala Kaumudi Online
Saturday, 13 June 2026 3.16 AM IST

വിതുര- ആനപ്പെട്ടി-പരപ്പാറ റൂട്ടിൽ സ‌ർക്കുലർ സർവീസ് ആരംഭിച്ചു

വിതുര: തൊളിക്കോട് വിതുര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആനപ്പെട്ടി, മാങ്കാട്, പുളിച്ചാമല, പരപ്പാറ റൂട്ടിലെ യാത്രാപ്രശ്നത്തിന് പരിഹാരമാകുന്നു. കെ.എസ്.ആർ.ടി.സി വിതുര ഡിപ്പായിൽ നിന്നും ആനപ്പെട്ടി റൂട്ടിൽ പുതിയ സർക്കുലർ സർവീസ് ആരംഭിച്ചു. രാവിലെ 7നും, വൈകിട്ട് 4.10 നുമാണ് സർവീസ് നടത്തുന്നത്. ചായം പരപ്പാറ പുളിച്ചാമല, പ്ലാന്തോട്ടം, ആനപ്പെട്ടി, കണ്ണങ്കര, മാങ്കാട്, മഹാത്മാ ജംഗ്ഷൻ വഴിയാണ് ബസ് സർവീസ് ഓടുന്നത്. പുതിയ സർവീസ് വിദ്യാർത്ഥികൾക്ക് ഏറെ അനുഗ്രഹമായി.

യാത്രാദുരിതം ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ജി.സ്റ്റീഫൻ എം.എൽ.എ,​ മാങ്കാട് റസിഡൻസ് അസോസിയേഷൻ, പുളിച്ചാമല വാർഡ്മെമ്പർ ശാലിനി, പരപ്പാറ വാ‌ർഡ് മെമ്പർ സുഷമ, ചായം വാർ‌ഡ് മെമ്പർ അശോകൻ എന്നിവർ പ്രശ്നത്തിൽ ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുകയായിരുന്നു.

സർവീസുകൾ ഉയർത്തണമെന്ന്

നാമമാത്രമായ സർവീസുകളാണ് ഈ റൂട്ടിൽ നിലവിലുള്ളത്. ആനപ്പെട്ടി റൂട്ടിൽ നേരത്തെയുണ്ടായിരുന്ന സർവീസുകളിൽ മിക്കതും നിർത്തലാക്കിയിരുന്നു. വിദ്യാർത്ഥികൾക്കും മറ്റും കാൽനടയാത്രയായിരുന്നു ശരണം.

യാത്രാപ്രശ്നത്തിന് പരിഹാരം കാണുന്നതിനായി നെടുമങ്ങാട്, പാലോട് ഡിപ്പോകളിൽ നിന്നും ഓരോ സർവീസ് കൂടി ഈ റൂട്ടിൽ ആരംഭിക്കണമെന്ന് ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലാ ഭാരവാഹികൾ ആവശ്യപ്പെട്ടു.

വെള്ളനാട് പൊൻമുടി ബസ് നിർത്തലാക്കി

വെള്ളനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ആര്യനാട്, വിതുര വഴി പൊൻമുടിയിലേക്ക് സർവീസ് നടത്തിയിരുന്ന ബസ് മുന്നറിയിപ്പും കാരണം കൂടാതെയും നിർത്തലാക്കിയതായി പരാതി. സർവീസ് നിലച്ചിട്ട് ഒരാഴ്ചയാകുന്നു. മികച്ച കളക്ഷനുമായി ജനോപകാരപ്രദമായാണ് ബസ് സർവീസ് നടത്തിയിരുന്നത്. പൊൻമുടി സന്ദർശകർക്കും, പൊൻമുടി നിവാസികൾക്കും ഏറെ ഗുണകരമായിരുന്നു ഈ സർവീസ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് മാസം മുൻപാണ് സർവീസ് ആരംഭിച്ചത്. കൊട്ടും കുരവയുമായി ഉദ്ഘാടനം നടത്തിയ ബസ് മൂന്ന് മാസം പോലും സർവീസ് നടത്താതെയാണ് നിർത്തലാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL