SignIn
Kerala Kaumudi Online
Saturday, 13 June 2026 3.16 AM IST

കെ.എസ്.ഇ.ബി, വില്ലേജ് ഓഫീസ് പരിസരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം

photo

പാലോട്: മഴക്കാലമായതോടെ പെരിങ്ങമ്മല കെ.എസ്.ഇ.ബി ഓഫീസ്, വില്ലേജ് ഓഫീസ് പരിസരം വെള്ളക്കെട്ടിലായതോടെ ഇവിടെയെത്തുന്ന ജീവനക്കാരും ഉപഭോക്താക്കളും മലിനജലം ചവിട്ടി നടക്കേണ്ട അവസ്ഥ. ഇതിൽ ചവിട്ടിവേണം നടക്കാൻ. ചെറിയ മഴ പെയ്താലുടൻ പഞ്ചായത്ത് ഓഫീസും പരിസരവും മുഴുവൻ വെള്ളക്കെട്ടിലാകും. ഓഫീസിന് ഇരുവശങ്ങളിലുമുള്ള ഓടകളിലേക്ക് മെയിൻ റോഡിൽ നിന്നുള്ള ഓടയിലെ മാലിന്യം നിറ‌ഞ്ഞ മലിനജലം ഒഴുകി വരുന്നതാണ് ഈ ദുരവസ്ഥക്ക് കാരണം. മാത്രമല്ല ഓഫീസിന് പിന്നിലുണ്ടായിരുന്ന വയ‌ൽ ഗവ.ആശുപത്രി വികസനത്തിന്റെ ഭാഗമായും പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പരിസരം മണ്ണിട്ട് ഉയർത്തിയതാണ് വെള്ളക്കെട്ടിന് കാരണമെന്നും ആക്ഷേപമുണ്ട്. മലിനജലം ഓഫീസിന് ചുറ്റുമായി കെട്ടിക്കിടക്കുന്നതിനാൽ ജലജന്യ രോഗങ്ങൾ പട‌രുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL