തിരുവനന്തപുരം;ചാക്ക ഗുരുമന്ദിരത്തിലെ കാണിക്ക വഞ്ചി ബൈക്കിലെത്തിയ സംഘം മോഷ്ടിച്ചു.
വ്യാഴാഴ്‌ച രാവിലെ 7 മണിയോടെയാണ് സംഭവം.രാവിലെ പൂജ നടത്താനെത്തുന്ന ശാന്തിയാണ് കാണിക്ക വഞ്ചി ഗുരുമന്ദിരത്തിന് പുറത്തേക്ക് എടുത്ത് വയ്ക്കുന്നത്. വൈകിട്ട് പൂജയ്‌ക്ക് ശേഷം ഗുരുമന്ദിരം പൂട്ടുന്നതിന് മുൻപ് കാണിക്ക വഞ്ചി എടുത്തുവയ്‌ക്കുകയും ചെയ്യും.പതിവുപോലെ വ്യാഴാഴ്ച രാവിലെയും കാണിക്ക വഞ്ചി പുറത്തെടുത്തുവച്ചിരുന്നു. ഉച്ചയോടെയാണ് കാണിക്ക വഞ്ചി കാണാനില്ലെന്ന് അറിയുന്നത്. തുടർന്ന് ശാഖാ ഭാരവാഹികൾ പേട്ട പൊലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഡ്യൂക്ക് ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടുപേർ കാണിക്ക വഞ്ചി മോഷ്ടിച്ചുകൊണ്ടു പോകുന്നതായി കണ്ടത്. അന്വേഷണത്തിൽ മോഷണ ബൈക്കിൽ എത്തിയവരാണ് പ്രതികളെന്ന് കണ്ടെത്തിയിട്ടുണ്ട്.പ്രതികളെ ഉടൻ പിടികൂടണമെന്ന് ശാഖാ സെക്രട്ടറി കെ.സനൽകുമാർ പ്രസിഡന്റ് കെ.അജയകുമാർ എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |