വർക്കല: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ 14ന് രക്തദാന ക്യാമ്പും ബോധവത്കരണ പരിപാടിയും നടക്കും." മാനവികതയ്ക്ക് വേണ്ടി ഒരു തുള്ളി രക്തം.ദാനം ചെയ്യൂ,ജീവൻ രക്ഷിക്കൂ" എന്ന സന്ദേശമുയർത്തി ആശുപത്രിയിൽ നടക്കുന്ന ചടങ്ങ് രാവിലെ 9.30ന് ആശുപത്രി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും.വർക്കല നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.ഹോസ്പിറ്റൽ ഡയറക്ടർ ഡോ.എസ്.കെ.നിഷാദ്,മെഡിക്കൽ സൂപ്രണ്ട് ഡോ.റ്റിറ്റി പ്രഭാകരൻ,ബ്ലഡ്‌സെന്റർ മെഡിക്കൽ ഓഫീസർ ഡോ.കെ.ജോഷി എന്നിവർ പങ്കെടുക്കും.രക്തദാതാക്കളെ ചടങ്ങിൽ ആദരിക്കും.ഫോൺ:9400050200,8921091859.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |