SignIn
Kerala Kaumudi Online
Sunday, 14 June 2026 3.14 AM IST

കൊടുവഴന്നൂരിലുണ്ട് കൊതുക് വളർത്തൽ കേന്ദ്രം

hi

കിളിമാനൂർ: കൊടുവഴന്നൂർ പൊയ്കക്കടയിൽ കൊതുക് വളർത്തൽ കേന്ദ്രങ്ങൾ നിരവധിയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.പുളിമാത്ത്‌ പഞ്ചായത്തിന് കീഴിലുള്ള പൊയ്കക്കട ചന്തയും അതിനകത്തെ പൊതുടോയ്‌ലെറ്റും എം.സി.എഫ് സെന്ററുമാണ് അധികൃതരുടെ അശ്രദ്ധ കൊണ്ട് പകർച്ചവ്യാധിക്ക് കാരണമാകുന്നത്.

വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച പൊതുടോയ്‌ലെറ്റ് തുറന്നുകൊടുക്കാത്തതിനാൽ,പരിസരം മുഴുവൻ കാടുമൂടിയ നിലയിലാണ്.ഇതിന് സമീപത്തുള്ള പ്ലാസ്റ്റിക് മാലിന്യ സംഭരണ സംവിധാനം നിറഞ്ഞുകവിഞ്ഞു.നിലവിൽ ഹരിതകർമ്മ ശേഖരിക്കുന്ന മാലിന്യം ചാക്കുകെട്ടുകളാക്കി കെട്ടിടത്തിന്റെ സമീപത്തും ചന്തയുടെ പരിസരത്തും കൊണ്ടിട്ടിരിക്കുകയാണ്.

മഴക്കാലമായതോടെ പ്രദേശത്ത് കൊതുക് ശല്യം രൂക്ഷമാണ്.തെരുവ് നായ്ക്കളും ഇവിടെ പെരുകിയിട്ടുണ്ട്.

ഈ പഞ്ചായത്തിലെ തന്നെ കാരേറ്റ് - കല്ലറ റോഡിൽ കാരേറ്റ് ജംഗ്ഷനിലെ എം.സി.എഫ് നിറഞ്ഞിട്ട് മാസങ്ങളായി.കഴിഞ്ഞ ഭരണസമിതിയുടെ കാലത്തും ഇതായിരുന്നു അവസ്ഥ.സമീപത്തെ ഹോട്ടലുകളിലെ ഉൾപ്പെടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ഇവിടെയാണ്.ഈ മാലിന്യം തെരുവ് നായ്ക്കൾ കടിച്ചുവലിക്കുന്നത് സ്ഥിരം കാഴ്ചയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL