SignIn
Kerala Kaumudi Online
Monday, 15 June 2026 2.54 AM IST

കെ.എസ്.ആർ.ടി.സി താൽക്കാലിക ഡ്രൈവർക്ക് മർദ്ദനം

നിലമ്പൂർ: കെ.എസ്.ആർ.ടി.സി ബസ്സിലെ താൽക്കാലിക ഡ്രൈവറായ ഒ.ആർ.ജിത്തുവിനെ ബസിനുള്ളിൽ കയറി ഒരു സംഘം ആളുകൾ മർദ്ദിച്ചതായി പരാതി. വലതുകൈയ്ക്ക് സാരമായി പരിക്കേറ്റ ജിത്തു ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എറണാകുളത്തു നിന്നും രാത്രി ഒമ്പതോടെ നിലമ്പൂരിൽ എത്തിയ ബസിന് പിന്നാലെ ബൈക്കിലും കാറിലുമായി എത്തിയ പത്തോളം പേ‌ർ ബസ്സിനുള്ളിൽ കയറി തന്നെ മർദ്ദിച്ചെന്നാണ് പരാതി. വടപുറത്ത് വച്ച് സൈഡ് തരാതിരുന്ന കാറുകാരനെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യം തീർത്തതാണെന്ന് ജിത്തു പറയുന്നു. പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL