
കല്ലമ്പലം: സൗജന്യ യാത്ര പദ്ധതി യാഥാർത്ഥ്യമാക്കിയ യു.ഡി.എഫ് സർക്കാരിന് അഭിവാദ്യവും സൗജന്യ യാത്രാ ബസുകൾക്ക് സ്വീകരണവും നൽകി.മധുരവും പായസവും വിതരണം ചെയ്തു.
ഐക്യ കേരള മഹിളാസംഘം വർക്കല ഈസ്റ്റ് നിയോജകമണ്ഡലം പ്രസിഡന്റ് അംബിക ടീച്ചർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാരിഷ് ഉദ്ഘാടനം ചെയ്തു.ആർ.എസ്.പി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ചെമ്മരുതി ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.മുട്ടപ്പലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുനിൽ ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി.ആർ.എസ്.പി ലോക്കൽ കമ്മിറ്റി സെക്രട്ടറി സുമാനസൻ സ്വാഗതം പറഞ്ഞു.അനീഷ്.കെ നായർ(ലാലു),പ്രദീപ് ശിവഗിരി,ജയകുമാർ,വിജയകുമാർ,ശിവപുരം അശോക്,ജയശ്രീ ശശികുമാർ,അമ്പിളി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |