
കൊല്ലം: എസ്.എൻ കോളേജ് ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡിലെ യാചക ശല്യത്തിന് അറുതിയായില്ല, നഗ്നത പ്രദർശനം കൂടിവരുന്നതായി പരാതി. പകൽനേരത്തും യാചകർ വിവസ്ത്രരായി നിൽക്കുകയും കിടക്കുകയും ചെയ്തിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
നേരത്തെ രാത്രികാലങ്ങളിൽ മാത്രമാണ് യാചകരും സാമൂഹ്യ വിരുദ്ധരും വെയിറ്റിംഗ് ഷെഡുകളിൽ തമ്പടിച്ചിരുന്നത്. ഇതിൽ ചിലർ രാവിലെ ഏറെ വൈകിയാണ് എഴുന്നേറ്റ് പോയിരുന്നത്. എന്നാൽ ഒരാഴ്ചയായി പകൽ സമയത്തും വെയിറ്റിംഗ് ഷെഡുകൾ ഇവർ കൈയടക്കുകയാണ്. മഴക്കാലത്ത് ഓടിക്കയറി നിൽക്കാൻപോലും പറ്റാതെ വിഷമിക്കുകയാണ് യാത്രക്കാർ.
പെൺകുട്ടികളും സ്ത്രീകളുമാണ് കൂടുതലും വിഷമിക്കുന്നത്. 'കോളേജ് ജംഗ്ഷൻ വെയിറ്റിംഗ് ഷെഡിൽ യാചക ശല്യം' എന്ന തലക്കെട്ടോടെ ബുധനാഴ്ച കേരളകൗമുദി ഇവിടുത്തെ പ്രശ്നങ്ങൾ നിരത്തി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇതുവരെയും പ്രശ്ന പരിഹാരത്തിന് അധികൃതർ ഇടപെട്ടിട്ടില്ല.
ഇന്നലെ വിദ്യാർത്ഥിനികൾ ഉള്ളപ്പോഴാണ് വെയിറ്റിംഗ് ഷെഡിൽ കിടന്നിരുന്നയാൾ പൂർണ നഗ്നനായി എഴുന്നേറ്റ് നിന്നത്. ഇതോടെ കുട്ടികൾ പുറത്തേക്ക് ഓടി മാറി. ഇത്രയും ഗൗരവമേറിയ വിഷയത്തിൽ പൊലീസും നഗരസഭാ അധികൃതരും ഇടപെടാത്തതിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. കോളേജിലെ വിദ്യാർത്ഥി യൂണിയനുകളിൽ പരാതിപ്പെട്ടതായി വിദ്യാർത്ഥിനികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |