ശംഖുംമുഖം: കഞ്ചാവ് വില്പനക്കിടെ യുവാവ് പിടിയിൽ. വലിയതുറ സെന്റ് റോക്‌സ് സ്‌കൂളിന് സമീപം ബോണി സേവ്യർ എന്ന അപ്പു(28) ആണ് വലിയതുറ പൊലീസിന്റെ പിടിയിലായത്. സ്‌കൂട്ടറിൽ തീരദേശത്ത് കഞ്ചാവ് വിൽക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. പൊലീസിനെ കണ്ടതോടെ പ്രതി രക്ഷപെടാൻ ശ്രമിച്ചു. പിന്തുടർന്ന് പരിശോധിച്ചപ്പോഴാണ് സ്‌കൂട്ടറിൽ നിന്നും 179ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |