
കിളിമാനൂർ: എഴാംക്ലാസുകാരനെ പീഡിപ്പിച്ച കേസിൽ വൃദ്ധൻ അറസ്റ്റിൽ. പാങ്ങോട് കാഞ്ചിനട സ്വദേശി അബ്ദുൾ റഷീദ് (69)നെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 7ന് വൈകിട്ട് 3നായിരുന്നു സംഭവം. 12 വയസുകാരനായ വിദ്യാർത്ഥി വീട്ടിൽ നിന്ന് ട്യൂഷൻ സെന്ററിലേക്ക് കാൽനടയായി പോകവെ വഴിയിൽ വച്ച് പ്രതി ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോയാണ് ലൈംഗികാതിക്രമം നടത്തിയത്. ആദ്യ ശ്രമത്തിൽ വിദ്യാർത്ഥി എതിർത്തതോടെ ബലം പ്രയോഗിച്ച് വീണ്ടും ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്ന് പ്രതിയിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർത്ഥി വീട്ടിലെത്തി രക്ഷിതാക്കളെ വിവരമറിയിച്ചു. രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് സിസി.ടിവി ദൃശ്യത്തിൽ കുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചതോടെയാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |