
തിരുവനന്തപുരം: വയോജന ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് സീനിയർ സിറ്റിസൺസ് കോൺഗ്രസ് സംസ്ഥാന ഭാരവാഹി സമ്മേളനം ആവശ്യപ്പെട്ടു. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ.എ.ജഹാംഗീർ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പാങ്ങപ്പാറ അശോകൻ,ജില്ലാ പ്രസിഡന്റ് കോവളം സുകേശൻ,നേതാക്കളായ അഡ്വ.എം.എസ്.ജയരാജൻ,വി.രാമചന്ദ്രൻ നായർ,അരുവിപ്പുറം ശ്രീകുമാർ, വെള്ളനാട് സുകുമാരൻ,റഷീദ് റാവുത്തർ,പൊറ്റയിൽ രാധാകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |