SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.05 AM IST

വിഴിഞ്ഞം ഇന്ന് ചരിത്രത്തിലേക്ക് ലോകത്തിലാദ്യമായി അതിവേഗം ആയിരം കപ്പൽ തികയ്ക്കുന്ന തുറമുഖമാകും

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖം ഇന്ന് ചരിത്രം കുറിക്കും.തുറമുഖത്ത് ഇന്ന് സന്ധ്യയോടെ ബെർത്തിലെത്തുന്നത് 1000-ാമത്തെ കപ്പലാണ്.എം.എസ്.സി ലൂസിയാനയാണ് ബെർത്തിലെത്തി ചരിത്രം കുറിക്കുന്നത്. ഒന്നര വർഷത്തിനിടയിൽ 1000 കപ്പലുകൾ എത്തുന്ന ലോകത്തെ ആദ്യ തുറമുഖമാകും വിഴിഞ്ഞം.

ആയിരം കപ്പൽ എത്തുന്നത് ആഘോഷിക്കാൻ സെക്രട്ടേറിയറ്റ് നടയിൽ 1000 തിരി തെളിയിച്ച് കപ്പൽ മാതൃക സൃഷ്ടിക്കുമെന്ന് വി മാക് സെക്രട്ടറി ഏലിയാസ് ജോൺ പറഞ്ഞു.

2024 ഡിസംബറിലാണ് തുറമുഖത്തിന്റെ വാണിജ്യ പ്രവർത്തനം ആരംഭിച്ചത്.2025 മേയിൽ രാജ്യത്തിന് സമർപ്പിച്ചു.2025 ഓഗസ്റ്റിൽ തന്നെ വിഴിഞ്ഞം 10 ലക്ഷം ടി.ഇ.യു നേട്ടവും കൈവരിച്ചു.1000 കപ്പലുകൾ തുറമുഖത്ത് എത്തുമ്പോൾ ഇതിൽ 70 ഓളം അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകളും എത്തിയിരുന്നു.


ഏകദേശം 16,000 കോടി രൂപയുടെ നിക്ഷേപത്തോടെ തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2028ഓടെ ഇത് പൂർത്തിയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, PORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL