SignIn
Kerala Kaumudi Online
Sunday, 02 August 2026 2.22 AM IST

തുറമുഖങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

1

തിരുവനന്തപുരം: ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് തുറമുഖങ്ങൾക്ക് കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മണിക്കൂറിൽ 60 കിലോമീറ്റർ വരെയുള്ള കാറ്റിന് സാദ്ധ്യതയുണ്ട്. കാസർകോട്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, ബേപ്പൂർ, പൊന്നാനി, അഴീക്കൽ, കൊച്ചി, ആലപ്പുഴ, നീണ്ടകര, വിഴിഞ്ഞം തുറമുഖങ്ങൾക്കാണ് ജാഗ്രതാ നിർദ്ദേശം. മത്സ്യത്തൊഴിലാളികളും ചെറുവള്ളം, ബോട്ട് എന്നിവയുടെ ഉടമകളും കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA