
വിഴിഞ്ഞം: വീടിന് മുന്നിൽ നിന്ന് മോഷണം പോയ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.വെങ്ങാനൂർ ചാവടിനട സ്വദേശിനിയുടെ സ്‌കൂട്ടറാണ് ഞായറാഴ്ച പുലർച്ചെ നാലോടെ മോഷണം പോയത്.വീടിനോട് ചേർന്ന സ്ഥാപനത്തിലെ സി.സി ടിവി ഓഫ് ചെയ്ത ശേഷമാണ് സ്‌കൂട്ടർ മോഷ്ടിച്ചത്.ഇതിനു സമീപത്തെ സ്ഥാപനത്തിൽ മോഷണ ദൃശ്യം പതിഞ്ഞിരുന്നു.ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ പ്രചരിച്ചതും മാദ്ധ്യമ വാർത്തകൾ വന്നതോടെയുമാണ് ഇന്നലെ രാത്രിയോടെ വാഹനം വെങ്ങാനൂർ വില്ലേജ് ഓഫീസിനു പിന്നിലെ വാഴത്തോപ്പിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്.വിഴിഞ്ഞം പൊലീസെത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |