SignIn
Kerala Kaumudi Online
Monday, 29 June 2026 12.11 PM IST

ദുക്‌റാന തിരുനാളിന് കൊടിയേറി

imag

നാലാഞ്ചിറ: നാലാഞ്ചിറ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ ദുക്‌റാന തിരുനാളിനും സൺഡേ സ്കൂൾ - ഭക്തസംഘടനകളുടെ വാർഷികാഘോഷത്തിനും തുടക്കമായി. ജൂലായ് 3ന് സമാപിക്കും. തിരുനാൾ കൊടിയേറ്റ് തിരുവനന്തപുരം മേജർ മുഖ്യവികാരി ജനറാൾ ഡോ.വർക്കി ആറ്റുമുറത്ത് കോർ എപ്പിസ്കോപ്പ നിർവഹിച്ചു.

മൂന്ന് ദിവസവും വൈകിട്ട് 5.30ന് ജപമാല,സന്ധ്യാനമസ്കാരം എന്നിവ നടക്കും.ഇന്ന് വൈകിട്ടുള്ള വിശുദ്ധ കുർബാനയ്ക്ക് ഫാ.ജോൺ വിളയിൽ കാർമ്മികത്വം വഹിക്കും. നാളെ മുൻ വികാരിമാരുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന നടക്കും. ബുധനാഴ്ച വൈകിട്ട് ഇടവകയിലെ വൈദികരുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന,തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം.വ്യാഴാഴ്ച വൈകിട്ട് തിരുനാൾ റാസ,സമാപന ആശീർവാദം,സ്നേഹഭോജനം. വെള്ളിയാഴ്ച രാവിലെ പ്രഭാത പ്രാർത്ഥന,തിരുവനന്തപുരം മേജർ സഹായ മെത്രാൻ യൂഹാനോൻ മാർ അലക്സിയോസ് എപ്പിസ്കോപ്പ മുഖ്യകാർമ്മികത്വത്തിൽ തിരുനാൾ കുർബാന,കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം,നേർച്ച എന്നിവയോടെ തിരുനാൾ സമാപിക്കും.

ഫാ.ഡാനിയേൽ മണ്ണിൽ ഒ.ഐ.സി,ഫാ.ഡാനി മാത്യു ഒ.ഐ.സി (അസോസിയേറ്റ് വികാരി),സാലു പതാലിൽ (ട്രസ്റ്റി),ഡോ.മൈക്കിൾ ഡാനിയേൽ (സെക്രട്ടറി),സജിൻ സാബു (ജോയിന്റ് സെക്രട്ടറി),കിരൺ എസ്.ഐസി.തോമസ് ചെറിയാൻ (ജനറൽ കൺവീനർ) എന്നിവർ നേതൃത്വം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL