SignIn
Kerala Kaumudi Online
Monday, 29 June 2026 2.50 AM IST

'ഹീറോ ഡാഡിക്കും കുഞ്ഞൻ ബ്രോയ്ക്കും ' ലഹരിവിരുദ്ധ പുരസ്‌കാരം

award-

ആലപ്പുഴ: ഫ്രീഡം ഫിഫ്റ്റിയുടെയും കേരളകൗമുദി ബോധപൗർണ്ണമി ക്ലബിന്റെയും സംയുക്തഭിമുഖ്യത്തിൽ നൽകുന്ന ഇന്റർനാഷണൽ ഡേ എഗൈൻസ്റ്റ് ഡ്രഗ് അബ്യുസ് ആൻഡ് ഇല്ലിസിറ്റ് ട്രാഫിക്കിംഗ് പുരസ്‌കാരം ജി.കണ്ണനുണ്ണിയുടെ ഹീറോ ഡാഡിയും കുഞ്ഞൻ ബ്രോയും എന്ന ബാലസാഹിത്യ പുസ്തകത്തിന് ലഭിച്ചു.അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ ലീഗൽ സർവീസ് അതോറിട്ടി സീനിയർ സിവിൽ ജഡ്ജ് ലക്ഷ്മി കെ.തമ്പിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. 2026ലെ എസ്.കെ പൊറ്റക്കാട് ബാലസാഹിത്യ പുരസ്‌കാരം, ഭാഷാശ്രീ പുരസ്‌കാരം എന്നിവ ഇതേ പുസ്തകത്തിന് ലഭിച്ചിട്ടുണ്ട്. ആലപ്പുഴ വളവനാട് സ്വദേശിയായ ജി.കണ്ണനുണ്ണിയുടെ ആദ്യ ബാലസാഹിത്യ കൃതിയായ മ്മള് ഒരു കഥ പറയട്ടിന് യു.എ. ഖാദർ പുരസ്‌കാരം ലഭിച്ചിരുന്നു.മിമിക്രി കലാകാരനും, റേഡിയോ അവതാരകനുമാണ് കണ്ണനുണ്ണി.അനൂസ് ഹെർബ്സ് സി.ഇ.ഒ അനു കണ്ണനുണ്ണിയാണ് ഭാര്യ. മിമിക്രി കലാകാരനും മോഡലുമായ അപ്പുണ്ണിയാണ് മകൻ.പുരസ്‌കാരദാന ചടങ്ങിൽ ഫ്രീഡം ഫിഫ്റ്റിചെയർമാൻ റസൽ സബർമതി ആദ്ധ്യക്ഷത വഹിച്ചു.കേരളകൗമുദി സർക്കുലേഷൻ മാനേജർ കല എസ്.ഡി,​ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പീരപ്പൻകോട് ശ്യാം കുമാർ,ശിവ മുരളി, റോബർട്ട് സാം,കാര്യവട്ടം ശ്രീകുമാർ,എ.കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL