
കുട്ടനാട്: മൂലംജലോത്സവത്തിന് പ്രദേശിക അവധി നല്കണമെന്ന് കർഷകമോർച്ച കുട്ടനാട് മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന ഉപാധ്യക്ഷൻ എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ബഡ്ജറ്റിൽ ഒരു സഹായവും നല്കാതെ മുഖ്യമന്ത്രി കർഷകരെ അപമാനിക്കുമ്പോൾ നോക്കുകുത്തിയായി നിൽക്കുന്ന എം.എൽ.എയുടെ ഓഫീസ് പടിക്കൽ ഭിക്ഷയാചിക്കൽ സമരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് സജീവ് രാജേന്ദ്രൻ അധ്യക്ഷനായി.കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എം.ആർ.സജീവ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ സുഭാഷ് പറമ്പിശ്ശേരി, അനിൽ പൊന്നൻ വാടാ , മണ്ഡലം വൈസ് പ്രസിഡന്റുമാരായഎം.ബിനോയ്, രാജേഷ് തായിപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |